Image

"പോലീസ് പറഞ്ഞത് പലതും കളവ്, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ" ; സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു

Published on 12 December, 2025
"പോലീസ് പറഞ്ഞത് പലതും കളവ്, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ" ; സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു

കൊച്ചി: മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ബന്ധു ശരത് ലാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

കേസില്‍ പൊലീസ് കണ്ടെത്തലുകളില്‍ സംശയമുന്നയിച്ചാണ് ബന്ധുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പൊലീസ് വാദങ്ങള്‍ പൂര്‍മായും തള്ളുന്നതാണ് ശരത്തിന്റെ വെളിപ്പെടുത്തല്‍. പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കില്‍ എത്തിയത് ചിത്രപ്രിയ അല്ല. അത് മറ്റാരോ ആണെന്നും ശരത്‌ലാല്‍ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നു. പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാല്‍ പറയുന്നു. അതേസമയം, പ്രതി അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക