
കോട്ടയം പാലാ തെക്കേക്കരയിൽ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് മരിച്ചത്. വീട് നിർമ്മാണത്തിനായി എത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിപിൻ്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിപിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
English Summary:
Young man stabbed to death in Pala, Kottayam; argument in a state of intoxication resulted in murder