Image

മേരി തോമസ് (87) വിർജിനിയയിൽ അന്തരിച്ചു

രാജൻ വാഴപ്പള്ളിൽ Published on 05 December, 2025
മേരി തോമസ് (87) വിർജിനിയയിൽ അന്തരിച്ചു

വാഷിംഗ്ടൺ ഡി.സി:  വിർജീനിയ  ഹെൺഡനിൽ  താമസിച്ചിരുന്ന മേരി തോമസ്  (87)  അന്തരിച്ചു.

കടമ്പനാട്  ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി തോമസിന്റെ സഹധർമ്മിണിയാണ്. 1970-കളിൽ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം അലക്സാൻഡ്രിയ  സിറ്റിക്കുവേണ്ടി ജോലി ചെയ്തു  . വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിലെ സജീവ അംഗം ആയിരുന്നു.

സംസ്കാരം ഡിസംബർ 6  ശനിയാഴ്ച്ച   വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ. വികാരി ഫാ. കെ.ഓ. ചാക്കോയുടെ സഹകരണത്തിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് ശുശ്രുഷകൾക്ക് നേതൃത്വം  നൽകുന്നതാണ്.

തുടർന്ന് സംസ്കാരം മെരിലാൻഡിൽ 16225 നോർബെക്ക്  മെമ്മോറിയൽ പാർക്കിൽ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക