Image

റഷ്യയെ പോലും ഞെട്ടിച്ച സ്വീകരണം! മോദിയുടെ സുരക്ഷാ കാറിൽ യാത്ര ചെയ്ത് പുടിൻ

Published on 04 December, 2025
റഷ്യയെ പോലും ഞെട്ടിച്ച സ്വീകരണം! മോദിയുടെ സുരക്ഷാ കാറിൽ യാത്ര ചെയ്ത് പുടിൻ

പതിവ് രീതികൾ അപ്രസക്തമാക്കിക്കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വിമാനത്താവളത്തിൽ നിന്ന് നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു അടുത്ത സുഹൃത്ത് വീട്ടിൽ വരുമ്പോൾ സ്വീകരിക്കുന്ന അതേ രീതിയിലായിരുന്നു മോദിയുടെ നീക്കം. ഇരുവരും ഒരേ കാറിൽ യാത്ര ചെയ്തതും ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

വിദേശ വിശിഷ്ട വ്യക്തികളെ വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കുന്നത് പ്രധാനമന്ത്രിയുടെ പതിവല്ല. എന്നാൽ, പുടിനെ സ്വീകരിക്കാൻ മോദി വിമാനത്താവളത്തിലെത്തിയത് റഷ്യൻ പക്ഷത്തെപ്പോലും അമ്പരപ്പിച്ചു. എയർക്രാഫ്റ്റ് റാമ്പിൽ വെച്ച് പുടിനെ കാണാനുള്ള മോദിയുടെ തീരുമാനം “അപ്രതീക്ഷിതമായിരുന്നു, റഷ്യൻ പക്ഷത്തെ മുൻകൂട്ടി അറിയിച്ചിരുന്നില്ല” എന്ന് ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു. ബരാക് ഒബാമ, ഖത്തർ അമീർ, ഷെയ്ഖ് ഹസീന, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ തിരഞ്ഞെടുത്ത ലോക നേതാക്കളെ മോദി മുമ്പ് വിമാനത്താവളത്തിൽ സ്വീകരിച്ചിട്ടുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് മോദി എസ്‌സി‌ഒ ഉച്ചകോടിക്കായി ചൈനയിലേക്ക് പോയപ്പോൾ, പുടിൻ അദ്ദേഹത്തെ സ്വന്തം കാറിൽ കൂട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന് ഇരുവരും 45 മിനിറ്റ് സംസാരിച്ചു. ഇന്ന് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ പുടിനെ വളരെ ഊഷ്മളമായി സ്വീകരിച്ചത്. മോദിയുടെ ഈ അപ്രതീക്ഷിത നീക്കം പല തരത്തിലുള്ള ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. അതിലൊന്നാണ് മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച എസ്‌യുവിയുടെ പ്രത്യേകതയെ കുറിച്ചുള്ള ചർച്ചകൾ.

വിമാനത്താവളത്തിൽ നിന്ന് രണ്ട് രാഷ്ട്രത്തലവന്മാരെയും കൊണ്ടുവന്നത് വെളുത്ത നിറത്തിലുള്ള ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയിലാണ് (രജിസ്ട്രേഷൻ നമ്പർ: MH01EN5795). രണ്ട് ലോക നേതാക്കൾ സഞ്ചരിച്ച ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ പ്രത്യേകതകൾ എന്താണ്? ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും ശക്തവുമായ എസ്‌യുവികളിൽ ഒന്നാണ്. സുരക്ഷ, പ്രകടനം, വിശ്വാസ്യത എന്നിവയ്ക്ക് ഫോർച്യൂണർ പ്രശസ്തി നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക