Image

അതിര്‍ത്തി തര്‍ക്കം; അയല്‍വാസി കമ്പി വടികൊണ്ട് തലയ്ക്കടിച്ച കര്‍ഷകന്‍ മരിച്ചു

Published on 04 December, 2025
അതിര്‍ത്തി തര്‍ക്കം;  അയല്‍വാസി കമ്പി വടികൊണ്ട്  തലയ്ക്കടിച്ച കര്‍ഷകന്‍ മരിച്ചു

തൃശൂര്‍: നെടുപുഴയില്‍ കമ്പി വടികൊണ്ടു തലയ്ക്കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്. കോള്‍ പാടത്തെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസിയായ ഗണേഷ് കമ്പി വടികൊണ്ടു സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് കൊലയിലേക്ക് നയിച്ച സംഭവം.

വാക്കു തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗണേഷ് പ്രകോപിതനായി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കമ്പി വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സന്തോഷ് രണ്ട് ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഗണേഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മരണം സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക