
2024 ഡിസംബർ 4 നായിരുന്നു എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞ . 2025 ഡിസംബർ 4 എത്തിയപ്പോഴേക്കും പാർട്ടിയിൽ നിന്നുതന്നെ പുറത്തേക്ക്... എംഎൽഎ ആയി കൃത്യം ഒരു വർഷം തികഞ്ഞ ഇന്ന് തന്നെ.
കേരളത്തില്‍ ഈയടുത്തകാലത്ത് വളര്‍ന്നുവന്ന യുവനേതാക്കളില്‍ ഏറെ ശ്രദ്ധേയനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയത്തില്‍ പാരമ്പര്യമോ, കുടുംബപരമായി രാഷ്ട്രീയ ഗുരുക്കന്മാരോ ഒന്നും ഇല്ലായിരുന്ന രാഹുൽ അതിവേഗം കേരള രാഷ്ട്രീയത്തിൽ തന്‍റേതായ ഇടം കണ്ടെത്തി. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥലത്തേക്കും തുടർന്ന് എംഎൽഎ സ്ഥാനത്തേക്കുമുള്ള രാഹുലിന്‍റെ വളർച്ച വളരെ വേഗത്തിലായിരുന്നു.
എന്നാൽ പിന്നീടു ആരോപണങ്ങൾ തെളിവുസഹിതം പുറത്തു വന്നതോടെ രാഹുലിനും കോൺഗ്രസിനും പ്രതിരോധിക്കാനായില്ല.
അടുത്തിടെ യുവതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയതും പിന്നാലെ മറ്റൊരു യുവതി പാർട്ടിക്ക് നേരിട്ട് പരാതി നൽകിയതും രാഹുലിന് കുരുക്കായി. ഗതികെട്ട് ഒടുവിൽ പാർട്ടി രാഹുലിനെ പുറത്താക്കി.