Image

ബോംബ് ഭീഷണി; ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

Published on 04 December, 2025
ബോംബ് ഭീഷണി; ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും ഭീഷണി സന്ദേശം എത്തുന്നത്.

ഫ്ലൈറ്റ് റഡാർ 24 ൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ, യുഎഇയിലെ ഷാർജയിൽ നിന്ന് പറന്നുയർന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ, ബോംബ് ഭീഷണി കണ്ടെത്തിയതിനെത്തുടർന്ന് വിമാനം ആകാശത്ത് വെച്ച് വഴിതിരിച്ചുവിടുകയും മുംബൈയിൽ ലാൻഡ് ചെയ്യുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക