
തിരുവനന്തപുരം; ബലാത്സംഗ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍എയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചന. രാഹുലിനെ അന്വേഷണ സംഘം ഉടൻ കാസർഗോഡ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹോസ്ദുർഗ് കോടതിക്ക് മുന്നിൽ രാഹുലിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.
അതേസമയം, രാഹുലിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.