
ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.എം. നേതാവ് പി.പി. ദിവ്യ രംഗത്ത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പി.പി. ദിവ്യ സോഷ്യൽ മീഡിയയിൽ കുറിപ്പും വീഡിയോയും പങ്കുവെച്ചത്. കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന സംഭവങ്ങൾ താൻ മറന്നിട്ടില്ലെന്ന് പറഞ്ഞാണ് ദിവ്യയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിനെ ജയിപ്പിക്കുന്നതിനായി തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ ശ്രമം നടന്നെന്നും സമര പരമ്പരകൾ സംഘടിപ്പിച്ചെന്നും ദിവ്യ ആരോപിക്കുന്നു. കൂടാതെ, രാഹുലിനു വേണ്ടി ഒരു വിഭാഗം 'വെട്ടുക്കിളി കൂട്ടങ്ങളെ' ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നും ദിവ്യ കുറിപ്പിൽ പറയുന്നു:
"ഇന്നത്തെ സന്തോഷം... കഴിഞ്ഞ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല.... രാഹുൽ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമര പരമ്പര നടത്തി... വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബർ ആക്രമണം. ..മറന്നിട്ടില്ല ഒന്നും. കർമ്മ."
English summary:
This is 'Karma'; 'I have not forgotten the last Palakkad by-election'; P P Divya's Facebook post.