
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന സൂചനയെ തുടർന്ന് കോടതി പരിസരം കനത്ത പോലീസ് സുരക്ഷയിൽ. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് വൻ പോലീസ് സന്നാഹം കോടതിയിൽ വിന്യസിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ എത്തുകയാണെങ്കിൽ ശക്തമായ പ്രതിഷേധം നടത്താനായി ബി.ജെ.പി. പ്രവർത്തകർ അടക്കം കോടതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതിയിലേക്കുള്ള പ്രവേശന കവാടം പോലീസ് അടച്ചിട്ടിരിക്കുകയാണ്. പോലീസ് സുരക്ഷയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളും കോടതിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്.
English summary:
Large police presence at Hosdurg Court; Indicates Rahul Mankootathil may be produced