Image

കൊച്ചി മാരിയറ്റ് ഹോട്ടലിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം; ക്രിസ്മസ് ട്രീക്ക് തിരി തെളിച്ചു

Published on 04 December, 2025
കൊച്ചി  മാരിയറ്റ് ഹോട്ടലിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം; ക്രിസ്മസ് ട്രീക്ക് തിരി തെളിച്ചു

 

കൊച്ചി: ക്രിസ്മസ് ട്രീയിൽ തിരി തെളിക്കുന്ന ചടങ്ങോടെ  ക്രിസ്മസ് മാസ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചി മാരിയറ്റ് ഹോട്ടൽ. പരമ്പരാഗത ക്രിസ്മസ് ചടങ്ങുകളും, ഹോട്ടലിന്റെ തനതായ സൗന്ദര്യവും സമന്വയിപ്പിച്ചുള്ള സായാഹ്നമായിരുന്നു, സന്ദർശകർക്കും, വിശിഷ്ടാതിഥികൾക്കുമായി അധികൃതർ ഒരുക്കിയത്.

ഇതോടൊപ്പം, 2025 ലെ ഗ്ലോബൽ കസ്റ്റമർ അപ്രീസിയേഷൻ വാരവും ആചരിച്ചു. ''മാരിയറ്റ് ബോൺവോയ് - യാത്ര നമ്മെ രൂപപ്പെടുത്തുന്നു'' എന്ന ഈ വർഷത്തെ പ്രമേയം ഉൾക്കൊണ്ടുള്ള ആഘോഷപരിപാടികളാണ് അരങ്ങേറിയത്.

 ചലച്ചിത്ര താരം ലിയോണ ലിഷോയ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഏറെ പ്രിയപ്പെട്ട ഒരു പരമ്പരാഗത ചടങ്ങിനായി എല്ലാവരെയും ഒരുമിപ്പിക്കാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന്, കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര പറഞ്ഞു. ഗ്ലോബൽ കസ്റ്റമർ അപ്രീസിയേഷൻ വീക്ക് എന്നത് അതിഥികളോടുള്ള നന്ദി പ്രകടിപ്പിക്കാനും, അവരുമായുള്ള ബന്ധം ദൃഢമാക്കാനും, ആഘോഷിക്കാനുമുള്ള സമയമാണ്. ഈ ചടങ്ങിനെ വേറിട്ടതാക്കാൻ ഞങ്ങളോടൊപ്പം ചേർന്ന ഏവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നതായും, സച്ചിൻ മൽഹോത്ര വ്യക്തമാക്കി.

ചടങ്ങിൽ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര, മൾട്ടി പ്രോപ്പർട്ടി ഡയറക്ടർ (സെയിൽസ് & മാർക്കറ്റിംഗ്) ഷാരോൺ രാജ്,  മൾട്ടി പ്രോപ്പർട്ടി മാർക്കറ്റിംഗ് മാനേജർ നിക്കി എസ്തർ ജോൺ,  ഫുഡ് & ബിവറേജസ് ഡയറക്ടർ ശ്യാംജിത്ത് വേണുഗോപാൽ, എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

വൈവിദ്ധ്യമാർന്ന വിഭവങ്ങൾ അണിനിരന്ന അത്താഴവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക