
യുഎസിലേക്കു കുടിയേറ്റം നിരോധിക്കാൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച 19 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ കൂടി ചേർക്കണമെന്ന് വലതുപക്ഷ തീവ്രവാദി നിരീക്ഷകൻ നിക്ക് ഫ്യൂവന്റസ്.
"ഇനി ഇന്ത്യയാവട്ടെ" എന്ന് നിയോ നാസിയെന്നു ഡെമോക്രാറ്റുകൾ വിളിക്കുന്ന ന്യൂനപക്ഷ വിദ്വേഷി ട്വീറ്റ് ചെയ്തതു ട്രംപിന്റെ മാഗാ അനുയായികൾ ഉയർത്തുന്ന പറഞ്ഞു പഴകിയ ആരോപണങ്ങൾ ഉന്നയിച്ചാണ്. "ഇന്ത്യക്കാർ എച്-1 ബി വിസയിൽ വന്നു ജോലികളും കോളജ് സീറ്റുകളും തട്ടിയെടുക്കുന്നു."
നിയമാനുസൃത കുടിയേറ്റം ആണെങ്കിലും അത് അമേരിക്ക ഫസ്റ്റ് എന്ന നയത്തിനു വിരുദ്ധമാണെന്നു അദ്ദേഹം വാദിക്കുന്നു.
Nick Fuentes wants India in Trump's rogue list