
കേരളത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മൂന്നാര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് സോണിയ ഗാന്ധി എന്നാണ്. സ്ഥാനാര്‍ത്ഥിയുടെ പേര് പോലെ തന്നെ അതിന് പിന്നിലെ കഥയ്ക്കും ഉണ്ട് കൗതുകം. സ്ഥാനാർത്ഥിയുടെ പേര് മൂന്നാറിലെ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
സ്ഥാനാർത്ഥിയായ സോണിയ ഗാന്ധിയുടെ പിതാവ്, പരേതനായ ദുരെ രാജ്, മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. സോണിയാ ഗാന്ധിയോടുള്ള ആരാധനയിലാണ് മകൾക്ക് ആ പേര് നൽകിയത്. വിവാഹശേഷം സോണിയയുടെ രാഷ്ട്രീയ നിലപാട് മാറി. ബി.ജെ.പി. സജീവ പ്രവർത്തകനായ ഭർത്താവ് സുഭാഷിന്റെ പാത പിന്തുടർന്ന് ഇവർ ഇപ്പോൾ ബി.ജെ.പി. പിന്തുണയുള്ള സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥി മഞ്ജുള രമേശാണ് ഇവിടെ സോണിയ ഗാന്ധിയോട് മത്സരിക്കുന്നത്. പേരിലെ കൗതുകം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെല്ലുവിളിയാകുന്നു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ 13-ന് നടക്കും.
English summary:
Sonia Gandhi contests as BJP candidate; The curiosity of the name poses a challenge to the Congress candidate.