
പത്തനംതിട്ട: വർധക്യസഹജമായ അവശതകളുള്ള 95 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64-കാരൻ അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്ന പത്രോസ് ജോൺ ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.
സംഭവസമയത്ത് വയോധിക വീട്ടിൽ തനിച്ചായിരുന്നു. ഇത് മനസ്സിലാക്കിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും, വയോധികയുടെ വായിൽ തുണി തിരുകി ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വായിൽ നിന്ന് തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ, ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി. എന്നാൽ, നാട്ടുകാർ എത്തുന്നതിന് മുമ്പ് പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി. നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.
English summary:
Attempt to rape 95-year-old woman; 64-year-old man arrested in Pathanamthitta.