Image

ജോസ് മലയിൽ ഇന്ത്യൻ കൾച്ചറൽ അസോസ്സിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർ ട്രസ്റ്റീ ചെയർമാൻ

റോയ് ആന്റണി Published on 29 November, 2025
ജോസ് മലയിൽ ഇന്ത്യൻ കൾച്ചറൽ അസോസ്സിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർ  ട്രസ്റ്റീ ചെയർമാൻ

യോങ്കേഴ്സ് : കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വെസ്റ്റ് ചെസ്റ്ററിന്റെ സാംസ്‌കാരിക മുഖമായ ഇന്ത്യൻ കൾച്ചറൽ അസോസ്സിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാനായി ജോസ് മലയിലിനെ തെരെഞ്ഞെടുത്തു. ചെയർമാൻ ജോർജ് വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ്‌ ഓഫ് ട്രസ്റ്റീ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഷിനു ജോസഫ്, ജോഫ്രിൻ ജോസ് , ആഷിഷ് ജോസഫ്, ജിനു മാത്യു എന്നിവരെ ട്രസ്റ്റീ ബോർഡ്‌ അംഗങ്ങളായും തെരെഞ്ഞെടുത്തു.

ഓണം , വിഷു ,ക്രിസ്മസ്സ്‌, കേരള പിറവി തുടങ്ങിയ സാംസ്‌കാരിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം സ്റ്റേജ് ഷോകളും അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. വർഷങ്ങളായി ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് പ്രസ്ഥാനത്തെ സാമ്പത്തികമായി പിന്തുണക്കുന്നതിനൊപ്പം മറ്റു ചാരിറ്റി പ്രവർത്തനങ്ങളും ജോസ് മലയിലിന്റ നേതൃത്വത്തിൽ നടത്തി വരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐകകണ്ഠേന ഇന്ത്യൻ കൾച്ചറൽ അസ്സോസിയേഷന്റെ സാരഥ്യം വഹിച്ചു വരുന്ന ജോസ് മലയിൽ നല്ലൊരു സംഘടകനും മികച്ച സംരംഭകനുമാണ്.

നേരത്തെ പ്രസിഡന്റ് ജോസ് മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തിരുന്നു. പ്രസിഡന്റ്‌ ബാബുരാജ് പിള്ള, വൈസ് പ്രസിഡന്റ്‌ ഷോബി ഐസക്ക്, സെക്രട്ടറി ലിജോ ജോൺ , ജോയിന്റ് സെക്രട്ടറി ഷൈജു കളത്തിൽ , ട്രഷറർ ജിം ജോർജ് , ജോയിന്റ് ട്രഷറർ അഭിലാഷ് ജോർജ് തുടങ്ങിയവരാണ് പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ.

ഡിസംബർ 27 ന് ന്യൂ യോർക്കിലെ യോർക് ടൌൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ചർച്ച് വച്ചു നടക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് ബാബു രാജ് പിള്ളയും സെക്രട്ടറി ലിജോ ജോണും ചെയർമാൻ ജോസ് മലയിലും അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക