Image

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു

Published on 26 November, 2025
കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഡാളസ് : ഡാളസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയിൽ മുൻ നിര സംഘടനകളിൽ ഒന്നുമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.1976 ൽ സ്‌ഥാപിതമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 50 വർഷം പിന്നീടുമ്പോൾ,  1500 ൽ പരം അംഗങ്ങൾ ഉണ്ട്‌. തെരഞ്ഞെടുപ്പില്‍ മത്സരത്തിനായി പലരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും

ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും, കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി കൊണ്ടു പുതിയ ഭാരവാഹികളെ   തെരെഞ്ഞെടുക്കുകയാണുണ്ടായത്. ഷിജു എബ്രഹാം പ്രസിഡന്റായും, മഞ്ജിത്ത് കൈക്കര സെക്രട്ടറിയായും, സിജു കൈനിക്കര ട്രഷറെറായും രൂപീകരിച്ച ഭാരവാഹികളെ കൂടാതെ 15 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ജനുവരിയിൽ ആഘോഷിക്കുന്ന ക്രിസ്തുമസ് പുതുവത്സര പരിപാടിയിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. പ്രസ്തുത പരിപാടിയിൽ സുവർണ്ണ ജൂബിലി ആഘോഷ ഉത്ഘാടനവും നടത്തുമെന്ന് നിലവിലെ ഭാരവാഹികൾ അറിയിച്ചു.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-26 00:19:59
ഇനിയും ആ ഡാള്ളസ് county യുടെ budget -ഉം കൂടി ഒന്ന് പാസ്സാക്കിയാൽ, വളരെ ഉപകാരമായിരുന്നു എന്റെ മുൻ- നിര സംഘടനേ.... ഡാലസ്സിലെ മലയാളികൾ ഒരിക്കലും ഈ ഉപകാരം മറക്കില്ല. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക