
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ 2028ൽ രംഗപ്രവേശം ചെയ്യുമെന്ന വാർത്ത വെറും നുണയാണെന്നു യുഎസ് കോൺഗ്രസിൽ നിന്നു രാജി പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ റെപ്. മാർജോറി ടെയ്‌ലർ ഗ്രീൻ (ജോർജിയ).
"ഞാൻ പ്രസിഡന്റാവാൻ മത്സരിക്കില്ല, എനിക്കൊരിക്കലും അതിനു ആഗ്രഹമില്ല. അങ്ങിനെ ഉണ്ടാവുമെന്ന് ആരെങ്കിലും പറഞ്ഞാൽ ചിരിക്കാൻ മാത്രമേ കഴിയൂ," ഗ്രീൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഏറ്റുമുട്ടിയ ഗ്രീൻ (51) രാജി പ്രഖ്യാപിച്ചതിനു പറഞ്ഞ കാരണങ്ങളിലൊന്നു തന്നെ ട്രംപ് പ്രൈമറികളിൽ തന്നെ എതിർക്കും എന്നതാണ്. അവരുടെ വിശ്വസ്തരെ ഉദ്ധരിച്ചാണ് 'ടൈം' മാഗസിൻ 2028 സാധ്യത റിപ്പോർട്ട് ചെയ്തത്.
"അത് പച്ചക്കള്ളമാണ്," ഗ്രീൻ എഴുതി. "അക്കാര്യം പറഞ്ഞവരുടെ പേരു പോലും അവർ പറയുന്നില്ല. ഇതൊന്നും മാധ്യമ പ്രവർത്തനമല്ല, വെറും നുണയാണ്.
"പ്രസിഡന്റാവാൻ മത്സരിക്കുക എന്നു വച്ചാൽ രാജ്യം മുഴുവൻ യാത്ര ചെയ്യണം, എല്ലാ ദിവസവും സംഭാവനകൾക്കു യാചിച്ചു മില്യൺ കണക്കിനു ഡോളർ ശേഖരിക്കണം, തളർന്നു പോകുന്നതു വരെ രാഷ്ട്രീയം പറഞ്ഞു തർക്കിക്കണം, നമ്മുടെ ആരോഗ്യം നശിപ്പിക്കണം. വ്യക്തിപരമായ ജീവിതം ഉണ്ടാവില്ല. അമേരിക്കക്കാരുടെ ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയുന്ന സിസ്റ്റവുമല്ല ഇത്."
Greene rejects run for White House