Image

ആഡംബര കാറിനായുള്ള തർക്കം; അച്ഛൻ്റെ അടിയേറ്റ മകൻ മരിച്ചു; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തും

രഞ്ജിനി രാമചന്ദ്രൻ Published on 24 November, 2025
ആഡംബര കാറിനായുള്ള തർക്കം; അച്ഛൻ്റെ അടിയേറ്റ മകൻ മരിച്ചു; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തും

ആഡംബര കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അച്ഛൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ ഹൃത്വിക്ക് (28) തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ച് മരിച്ചു. മരണം സംഭവിച്ചതോടെ സംഭവത്തിൽ അറസ്റ്റിലായ അച്ഛൻ വിനായനന്ദനെതിരെ കൊലപാതകമടക്കമുള്ള വകുപ്പുകൾ ചുമത്തും.

ലക്ഷങ്ങൾ വിലയുള്ള ആഡംബര കാർ വേണമെന്ന് ആവശ്യപ്പെട്ട് മകൻ ഹൃത്വിക്ക് വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടർന്ന് പ്രകോപിതനായ അച്ഛൻ വിനായനന്ദൻ കമ്പിപ്പാര കൊണ്ട് മകൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിന് ദിവസങ്ങൾക്കു മുമ്പ് വിനായനന്ദൻ മകന് 15 ലക്ഷം രൂപ വിലവരുന്ന ആഡംബര ബൈക്ക് വാങ്ങി നൽകിയിരുന്നുവെങ്കിലും കാർ വേണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചതാണ് വലിയ വഴക്കിലേക്ക് നയിച്ചത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ വിനായനന്ദനെ വഞ്ചിയൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മകൻ്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. മരണം സ്ഥിരീകരിച്ചതോടെ നിലവിലെ കേസ് ഇനി കൊലപാതക കേസായി മാറും.

English summary: 

Son who was attacked by father over a luxury car dispute died; murder charges to be filed against the father

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക