Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം;പയ്യോളിയിൽ 56കാരൻ അറസ്റ്റിൽ

രഞ്ജിനി രാമചന്ദ്രൻ Published on 15 November, 2025
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം;പയ്യോളിയിൽ 56കാരൻ അറസ്റ്റിൽ

കോഴിക്കോട് പയ്യോളിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ പിടിയിലായി. പയ്യോളി അയനിക്കാട് അറബിക് കോളേജിന് സമീപം താമസിക്കുന്ന പുതുപ്പണം മൂലയിൽ വട്ടക്കണ്ടി ഹാരിസ് (56) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്. നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ ഇയാളെ മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് പോലീസ് പിടികൂടിയത്. പയ്യോളി പോലീസ് ഇൻസ്പെക്ടർ പി. ജിതേഷാണ് കേസ് അന്വേഷിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമാനമായ മറ്റൊരു സംഭവത്തിൽ, മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 37 വയസുകാരനായ സുബിൻ സുകുമാരൻ മല്ലപ്പള്ളിയിൽ പിടിയിലായി. യുവതിയുടെ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി എത്തി വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പീഡിപ്പിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതോടെ ഒളിവിൽ പോയ ഇയാളെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


English summary: 
56-year-old arrested in Payyoli for sexually assaulting minor boy
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക