
പറ, പറ, പറ, പറ
നെല്ല് അളക്കുന്നപറ അല്ല,
നിങ്ങള്‍ പറയുന്ന'പറ' തന്നെയാണ്
ഞാന്‍ പറയാന്‍ പോകുന്ന പറ.
പക്ഷെ പറഞ്ഞാലും പറഞ്ഞാലും
അവന് മനസിലാകുന്നത് വേറെയാണ.്
പലവട്ടം പലരീതിയില്‍ പറഞ്ഞു നോക്കി,
ഒടുവില്‍ മനസ്സിലായി
ഫലം ഇല്ലെന്ന്.
അവസാനം കിതച്ചും വിതുമ്പിയും
പറയാനുള്ളത് പറഞ്ഞപ്പോള്‍
അവന് പറഞ്ഞു:
'എന്റെ രക്തസമ്മര്‍ദ്ദം ഉയരുന്നു!'
അപ്പോള്‍ ഞാന്‍ പറച്ചില് നിര്‍ത്തി
കാരണം പറഞ്ഞിട്ടും ഫലം ഇല്ലെന്ന്
മനസ്സിലായി.
എന്നിട്ടും അവന് പിന്നേയും പറയുന്നു:
'പറ, പറ, പറ, പറ……'
ഞാന്‍ കേള്‍ക്കട്ടെ.
ഇനി എന്ത് പറയും?
മൗനമായ് ഞാന്‍
ചങ്കെടുത്ത് കാണിച്ചാലും
ചെമ്പരത്തി പൂവ്.