Image

പ്രവാസികൾക്ക് സന്തോഷവാർത്ത! അധിക ലഗേജിന് അനുവാദം നൽകി എയർ ഇന്ത്യ

രഞ്ജിനി രാമചന്ദ്രൻ Published on 07 October, 2025
പ്രവാസികൾക്ക് സന്തോഷവാർത്ത! അധിക ലഗേജിന് അനുവാദം നൽകി എയർ ഇന്ത്യ

ഉത്സവ സീസണിൽ യാത്രക്കാർക്ക് ആശ്വാസമായി യു.എ.ഇ. വിമാനങ്ങളിൽ പരിമിതമായ സമയത്തേക്ക് അധിക ലഗേജ് അനുവദിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രഖ്യാപിച്ചു. വെറും ഒരു ദിർഹത്തിന് (ഏകദേശം 22 രൂപ) 10 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാനാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് അവസരം നൽകുന്നത്.ബുക്കിംഗ് ഒക്ടോബർ 31 വരെ മാത്രം

യാത്രാ കാലയളവ്: 2025 നവംബർ 30 വരെയുള്ള യാത്രകൾക്ക്. ബുക്കിംഗ് കാലയളവ്: 2025 ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. യു.എ.ഇ., സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും വാങ്ങുന്ന ടിക്കറ്റുകൾക്ക് ഓഫർ ബാധകമാണ്. ടിക്കറ്റ് ബുക്കിംഗ് സമയത്ത് മാത്രമേ യാത്രക്കാർക്ക് ഈ ഓഫർ തിരഞ്ഞെടുക്കാൻ സാധിക്കൂ എന്ന് എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് എടുത്തതിനുശേഷം ഈ ഓപ്ഷൻ ചേർക്കാൻ കഴിയില്ല.

ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ വേണ്ടിയാണ് ഈ സംരംഭം. "ഈ അധിക ലഗേജ് ഓഫറിലൂടെ, ഗൾഫിലുടനീളമുള്ള യാത്രക്കാർക്ക് മൂല്യവും ആശ്വാസവും നൽകാനുള്ള പ്രതിബദ്ധത എയർ ഇന്ത്യ എക്‌സ്‌പ്രസ് തുടരുന്നു. ഉത്സവ സീസണിലെ യാത്രകൾ പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങളും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നതിനുള്ളതാണ്. ഈ ഓഫർ ആ യാത്രയെ കുറച്ചുകൂടി എളുപ്പമാക്കും," ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിംഗ് പറഞ്ഞതായി 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു.

 

 

 

English summary:

Good news for NRIs! Air India allows additional luggage.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക