Image

സൗദി അൽ ഹസ്സയിൽ ഹൃദയാഘാതം മൂലം മരിച്ച യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു; സഹായവുമായി നവോദയയും തമിഴ്‌നാട് മന്ത്രിയും

രഞ്ജിനി രാമചന്ദ്രൻ Published on 07 October, 2025
സൗദി അൽ ഹസ്സയിൽ ഹൃദയാഘാതം മൂലം മരിച്ച യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു; സഹായവുമായി നവോദയയും തമിഴ്‌നാട് മന്ത്രിയും

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ ഹൃദയാഘാതം മൂലം മരിച്ച ബർണാഡ് സാബിൻ്റെ (30) മൃതദേഹം നാട്ടിലെത്തിച്ചു. നവോദയ സാംസ്കാരികവേദി കേന്ദ്ര സാമൂഹ്യക്ഷേമ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹം കന്യാകുമാരി ജില്ലയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചത്.

കന്യാകുമാരി ജില്ലയിലെ മാടത്തട്ടുവിള സ്വദേശിയും നവോദയ സാംസ്കാരികവേദി റാക്ക ഏരിയ പോർട്ട് യൂനിറ്റ് അംഗവുമാണ് ബർണാഡ് സാബിൻ.
നവോദയ അൽ ഹസ്സ റീജിയൻ സാമൂഹ്യക്ഷേമ ജോയിൻ്റ് കൺവീനർ സുനിൽ തലശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി.

തമിഴ്‌നാട് സ്വദേശിയായ ബർണാഡിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി തമിഴ്‌നാട് ക്ഷീരവികസന മന്ത്രി മനോ തങ്കരാജിന്റെ സഹായവും തേടി. മന്ത്രി ബർണാഡിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടർന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു.

 

 

English summary:

Body of youth who died of a heart attack in Al-Ahsa, Saudi Arabia, brought home; Navodaya and Tamil Nadu minister extended assistance.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക