Image

158 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; തകരാർ കണ്ടെത്തിയത് ചെന്നൈയിൽ ലാൻഡ് ചെയ്ത ശേഷം; മടക്കയാത്ര റദ്ദാക്കി

രഞ്ജിനി രാമചന്ദ്രൻ Published on 07 October, 2025
158 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു;  തകരാർ കണ്ടെത്തിയത് ചെന്നൈയിൽ ലാൻഡ് ചെയ്ത ശേഷം; മടക്കയാത്ര റദ്ദാക്കി

കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യയുടെ എ.ഐ. 274 വിമാനത്തിൽ പക്ഷിയിടിച്ചു. 158 യാത്രക്കാർ ഉണ്ടായിരുന്ന വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ ശേഷമാണ് പക്ഷിയിടിച്ചതിനെത്തുടർന്നുള്ള തകരാർ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് വിമാനത്തിൻ്റെ മടക്കയാത്ര റദ്ദാക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ചെന്നൈയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് പകഷിയിടിച്ചതിൻ്റെ പാടുകൾ കണ്ടെത്തിയത്. ഉടൻ തന്നെ വിമാനം റൺവേയിൽ നിന്ന് മാറ്റി എയർ ഇന്ത്യയുടെ എഞ്ചിനീയർമാർ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ എഞ്ചിൻ ബ്ലേഡിൽ തകരാർ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്ന്, ഈ വിമാനത്തിൻ്റെ കൊളംബോയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എയർ ഇന്ത്യ മറ്റൊരു വിമാനം ക്രമീകരിച്ചു. 137 യാത്രക്കാരുമായി ഈ വിമാനം കൊളംബോയിലേക്ക് പറന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മാസവും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു; അന്ന് ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെത്തുടർന്ന് വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

 

 

English summary:

Air India flight with 158 passengers hit by a bird; fault detected after landing in Chennai; return flight cancelled.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക