Image

ഒഡിഷ ഖരസ്‌ത്രോത നദിയില്‍ കുളിക്കാനിറങ്ങിയ സ്ത്രീയെ മുതല വലിച്ചുകൊണ്ടുപോയി

Published on 07 October, 2025
ഒഡിഷ ഖരസ്‌ത്രോത നദിയില്‍ കുളിക്കാനിറങ്ങിയ സ്ത്രീയെ മുതല വലിച്ചുകൊണ്ടുപോയി

ഭുവനേശ്വര്‍: നാട്ടുകാര്‍ നോക്കി നില്‍ക്കെ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സ്ത്രീയെ മുതല ആക്രമിച്ചത്. സൗദാമിനി വഹാല തിങ്കളാഴ്ച വൈകുന്നേരമാണ് തുണി അലക്കാനും കുളിക്കാനും നദിയിലേയ്ക്ക് പോയത്. ആ സമയത്താണ് മുതല കടിച്ചു കൊണ്ടുപോയത്.

https://twitter.com/i/status/1975396630200213825

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ആളുകള്‍ പാലത്തിന് മുകളില്‍ നിന്ന് ബഹളം വെച്ച് മുതലയെ ഓടിക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക