Image

പത്തനംതിട്ടയിൽ കടുവ ആക്രമണം ; ഫോറസ്റ്റ് വാച്ചറായ ആദിവാസി യുവാവിന് ദാരുണാന്ത്യം

Published on 07 October, 2025
പത്തനംതിട്ടയിൽ കടുവ ആക്രമണം ; ഫോറസ്റ്റ് വാച്ചറായ ആദിവാസി യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട : കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തുകയായിരുന്നു.

പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ് അനിൽകുമാർ.

ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയതെന്നാണ് വിവരം. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക