
വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി നിർവഹിക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു.
കഴിഞ്ഞ വർഷം മുതൽ തന്നെ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ തുറമുഖത്തിലേക്ക് എത്തിതുടങ്ങിയിരുന്നു.
തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.