Image

എന്നും തിളങ്ങുന്നൊരു നക്ഷത്രമായി അവരുടെ സ്വരം; മലയാളികളുടെ സ്വന്തം മഹിളാലയം ചേച്ചി.

Published on 20 January, 2025
എന്നും തിളങ്ങുന്നൊരു നക്ഷത്രമായി അവരുടെ സ്വരം; മലയാളികളുടെ സ്വന്തം മഹിളാലയം ചേച്ചി.

മഹിളാലയം ചേച്ചി

#Sസരസ്വതിയമ്മ

 

മലയാളികൾക്ക്

കൂടെപ്പിറപ്പായിരുന്നു

ഒരുകാലത്ത്

റേഡിയോയും

ആകാശവാണി

പ്രോഗ്രാമുകളുമൊക്കെ.

അന്ന്

റേഡിയോയിലൂടെ കേട്ട

പ്രോഗ്രാമുകളും,

അതവതരിപ്പിച്ചിരുന്നവരുടെ

ശബ്ദങ്ങളും

നമുക്കിന്നും

ഗൃഹാതുരത്വം നിറയ്ക്കുന്ന

ഒരു നല്ലോർമ്മയാണ്.

വാർത്തകളിൽ തുടങ്ങി

പ്രഭാതഭേരി,

കൃഷിപാഠം,

കണ്ടതുംകേട്ടതും,

ബാലലോകം,

രഞ്ജിനി,

തൊഴിലാളിമണ്ഡലം,

വയലുംവീടും,

എഴുത്തുപെട്ടി,

യുവവാണി,

ലളിതസംഗീതപാഠം,

കർണ്ണാടകസംഗീതപാഠം,

ശബ്ദരേഖ,

നാടകോത്സവം,

സംഗീതോത്സവം,

കഥാപ്രസംഗം,

അങ്ങനെ

എത്രയെത്ര പരിപാടികളാണ്

നമ്മുടെയോർമ്മച്ചെപ്പിൽ

ഇന്നുംഒളിമങ്ങാതെനിൽക്കുന്നത്.

അക്കൂട്ടത്തിൽ

പ്രേക്ഷക പ്രീതി നേടിയൊരു

പ്രോഗ്രാമായിരുന്നു

"മഹിളാലയം".

മഹിളാലയംഎന്നുകേൾക്കുമ്പോൾ

ആദ്യം ഓർമ്മ വരിക

അതിന്റെ അവതാരകയായ

മഹിളാലയം ചേച്ചിയെയാണ്.

അതേ..

എസ്.സരസ്വതിയമ്മയെന്ന

മലയാളികളുടെസ്വന്തം

മഹിളാലയം ചേച്ചി.

ആകാശവാണിയുടെ

ഡെപ്യൂട്ടി സ്റ്റേഷൻഡയറക്ടറും

'മഹിളാലയം'ഉൾപ്പെടെ

അനേകംപരിപാടികളുടെ പ്രൊഡ്യൂസറും, അവതാരകയുമായിരുന്നു

എസ്.സരസ്വതിയമ്മ.

26വർഷത്തോളം

അവർ ആകാശവാണിയിൽ

നിറഞ്ഞു നിന്നിരുന്നു.

ആകാശവാണിയുടെ മലയാള പ്രക്ഷേപണ ലോകത്തിന്റെ ചരിത്രം പറയുമ്പോൾ

എസ്.സരസ്വതിയമ്മയുടെ പേരും

മുൻനിരയിലുണ്ടാവുമെന്നതിൽ

സംശയമില്ല.

കൊല്ലം ജില്ലയിലെ

കരുനാഗപ്പള്ളി

തഴവായിൽ

സ്വാതന്ത്ര്യസമര സേനാനിയും,

ശ്രീനാരായണഗുരുവിന്റെ ശിഷ്യനും,

ജീവചരിത്രകാരനുമായിരുന്ന

കോട്ടുക്കോയിക്കൽ വേലായുധന്റെയും ശാരാദാമ്മയുടെയും മകൾ.

തഴവാ സ്‌കൂളിലായിരുന്നു

വിദ്യാഭ്യാസം.

പഠനത്തിൽ മിടുക്കിയായിരുന്ന

സരസ്വതിയമ്മയ്ക്ക്

വക്കീൽജോലിയോടായിരുന്നു

താൽപ്പര്യം.

LLBയ്ക്ക്പഠിച്ച്

വക്കീൽ ജോലിയിൽ

പ്രവേശിക്കുകയും

ചെയ്‌തെങ്കിലും

അവരെ കാത്തിരുന്നത്

കലയുടെ വലിയൊരു ലോകം തന്നെയായിരുന്നു.

1965-ൽ

അവർ ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചു.

വനിതകൾക്കായി

ഒരു പ്രത്യേകപരിപാടി

എന്ന ആശയം

അവരുടേതായിരുന്നു.

"സ്‌ത്രീകൾക്ക്മാത്രം"

എന്നൊരുപ്രോഗ്രാം

തുടങ്ങി

അധികം വൈകും മുൻപുതന്നെ

മഹിളാലയം

എന്ന പരിപാടിയും

അവർ ആരംഭിച്ചു.

രണ്ടു പ്രോഗ്രാമുകളും

ശ്രോതാക്കളുടെ

ഇഷ്ട പരിപാടിയായി മാറി.

വിവിധ മേഖലകളിലെ സ്ത്രീകളുടെ വിഷയങ്ങൾ കോർത്തിണക്കിയായിരുന്നു

മഹിളാലയത്തിന്റെ രൂപകൽപ്പന.

ഒപ്പം

സാഹിത്യകൃതികളും നാടകങ്ങളും വിവിധമേഖലകളിൽ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം

അതിൽ കോർത്തിണക്കി വച്ചു. കുട്ടികൾക്കും

മുതിർന്നവർക്കും

ഒരുപോലെ ജനപ്രിയമായിരുന്ന 'ബാലലോകത്തിലും

അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപീകരിക്കുന്നതിന്

മുൻകൈയെടുത്തതും

സരസ്വതിയമ്മയായിരുന്നു.

1987-ൽ

അവർ ആകാശവാണിയിൽനിന്നും

വിരമിച്ചശേഷം

എഴുത്തിന്റെ മേഖലയിലേക്ക്

കടന്നു.

മലയാളമനോരമ

ആഴ്ചപ്പതിപ്പിൽ

''വനിതാവേദി'',

മംഗളം വാരികയിൽ

"വനിതകൾക്ക്മാത്രം"

തുടങ്ങിയ പംക്തികൾ

അവർ വർഷങ്ങളോളം

കൈകാര്യം ചെയ്തു.

ആകാശവാണിയിലെ

അനുഭവങ്ങൾ കോർത്തിണക്കി

'‘ആകാശത്തിലെ നക്ഷത്രങ്ങൾ'’

എന്ന പുസ്തകവും,

തുടർന്ന്

'‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും'’,

‘'അമ്മമാർ

അറിഞ്ഞിരിക്കാൻ'",

"പൂക്കളുംകുഞ്ഞുങ്ങളും"

തുടങ്ങിയ കൃതികളും

അവർ രചിയ്ക്കുകയുണ്ടായി.

മികച്ച റേഡിയോ ചി‌ത്രീകരണത്തിനുള്ള

ദേശീയ പുരസ്‌കാരമുൾപ്പെടെ

അനേകം ബഹുമതികൾ

അവർക്ക്ലഭിച്ചിട്ടുണ്ട്.

അവരുടെ വേർപാടിന്

രണ്ടുവർഷമാകുന്നു.

പക്ഷേ

മലയാളികളുടെ മനസ്സിൽ

ആ സ്വരം

ഇന്നും മുഴങ്ങി നിൽക്കുന്നു.

അവരുടെ

പുസ്തകത്തിന്റെ പേരുപോലെ

റേഡിയോയെന്ന വിശാലമായ

ആകാശത്തിൽ

തിളങ്ങിനിന്ന

നക്ഷത്രംതന്നെയായിരുന്നു

എസ്.സരസ്വതിയമ്മ.

എത്രയെത്ര എഴുത്തുകാരികളെയാണ്

അവർ അടുക്കളയിൽ നിന്ന് അരങ്ങെത്തെത്തിച്ചത്.

പി.പത്മരാജൻ,

മുഹമ്മദ്റോഷൻ,

ഡോ. എം. രാജീവ്കുമാർ....

അങ്ങനെ

എത്രയോ പേരെ

അവർ റേഡിയോയിൽ കൊണ്ടുവന്നു.

ഒരുപക്ഷെ ഇത്രയധികം പ്രതിഭകളെ കണ്ടെത്തി

പ്രോത്സാഹിപ്പിച്ച

മറ്റൊരു

ആകാശവാണി ഉദ്യോഗസ്ഥയുണ്ടാവില്ല

എന്നതാണ് വാസ്തവം.

ആകാശവാണിയിലെ

ഓരോ പ്രോഗ്രാമുകൾക്കു ശേഷവും,

അതിന്റെ പ്രൊഡ്യൂസറെയും,

അവതാരകരേയും

ഡ്യൂട്ടി റൂമിലേക്കു വിളിപ്പിച്ച്

അവരെ അഭിനന്ദിക്കാനും

അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കാലമെത്ര മാറിയാലും

എന്നും തിളങ്ങുന്നൊരു നക്ഷത്രമായി

അവരുടെ സ്വരം

നമ്മുടെ ഓർമ്മയിലുണ്ടാവും.

തീർച്ച.

ഓർമ്മപ്പൂക്കൾ.!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക