ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷക്ക് വിധിയ്‌ക്കപ്പെട്ട മുഖ്യപ്രതി
അജ്‌മല്‍ കസബ് വിധിയെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ
പരിഗണിക്കും. കേസില്‍ വിചാരണാ കോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്. പിന്നീട്
മുംബൈ ഹൈകോടതി ഇത് ശരി വെക്കുകയായിരുന്നു. ശിക്ഷ ചോദ്യം ചെയ്‌തുകൊണ്ടാണ് കസബ്
സുപ്രീംകോടതിയെ സമീപിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം
ചെയ്യല്‍, കൊലപാതകം എന്നീ കുറ്റങ്ങളിലാണ് കസബിന് വധശിക്ഷ
വിധിച്ചത്.
കസബ് ജയിലധികൃതര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിത്.
ജസ്റ്റിസുമാരായ അഫ്‌താബ് ആലം, രഞ്‌ജന പ്രകാശ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം
കേള്‍ക്കുന്നത്.
വധശിക്ഷയെ ചോദ്യം ചെയ്‌ത് കഴിഞ്ഞ ഫെബ്രുവരി 21 ന് ബോംബെ
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കസബ്
സുപ്രീംകോടതിയെ സമീപിച്ചത്.