Image

ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ്‌: മരണം 100 കവിഞ്ഞു

Published on 09 October, 2011
ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ്‌: മരണം 100 കവിഞ്ഞു
മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശിയ ശക്തമായ ചുഴലിക്കാറ്റുകളിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. കഴിഞ്ഞ സെപ്‌റ്റംബര്‍ 27നും ഒക്‌ടോബര്‍ ഒന്നിനും വീശിയ ശക്തമായ ചുഴലിക്കാറ്റ്‌ മൂലമാണ്‌ ഫിലിപ്പീന്‍സില്‍ വെള്ളപ്പൊക്ക കെടുതിയിലാക്കിയത്‌.

രണ്ടു ചുഴലിക്കാറ്റുകളിലുമായി 275 ലക്ഷം ഡോളറിന്റെ കൃഷി നഷ്ടമാണ്‌ കണക്കാക്കുന്നത്‌. ഇതില്‍ ആദ്യം വീശിയ നെസാത്‌ ആണ്‌ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്‌. വടക്കന്‍ മനിലയില്‍ നെസാതിനെ തുടര്‍ന്ന്‌ വെള്ളപ്പൊക്കത്തിലായ സ്ഥലങ്ങള്‍ ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. ദുരന്ത നിവാരണ ഏജന്‍സിയുടെ കണക്കനുസരിച്ച്‌ നെസാത്തിന്റെ സംഹാരതാണ്ഡവത്തില്‍ 82 പേരാണ്‌ മരിച്ചത്‌. നാല്‍ഗെ ചുഴലിക്കാറ്റില്‍ 19 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടമായത്‌. കാണാതായവരില്‍ 27 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വെള്ളത്തില്‍ മുങ്ങിപ്പോയാണ്‌ കൂടുതല്‍ പേരും മരിച്ചിരിക്കുന്നത്‌. ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക