ലൊസാഞ്ചല്‍സ്: അന്തരിച്ച പോപ്പ് സംഗിത ഇതിഹാസം മൈക്കല്‍ ജാക്സനു ലഹരി മരുന്ന്
നല്‍കിയിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. ശസ്ത്രക്രിയാ വേളയില്‍
അനസ്തീസിയയ്ക്കു നല്കുന്ന മാരക പ്രോപ്പഫോള്‍ നല്‍കിയിരുന്നതായി ജാക്സന്റെ
ഡോക്ടര്‍ കൊണ്‍റാഡ് മുറേയുടെ മൊഴി ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ ദിവസം കോടതിയില്‍
പ്രദര്‍ശിപ്പിച്ചിരുന്നു.
വന്‍ തിരിച്ചുവരവിനുള്ള തയാറെടുപ്പിനിടെ
സ്വവസതിയില്‍ 2009 ജൂണ്‍ 25നായിരുന്നു ജാക്സന്റെ മരണം. രണ്ടു ദിവസത്തിനു ശേഷമാണ്
മുറെയെ പൊലീസ് ചോദ്യം ചെയ്തത്. ശസ്ത്രക്രിയാ വേളയില്‍ അനസ്തീസിയയ്ക്കു
നല്കുന്ന പ്രോപ്പഫോള്‍ നിയന്ത്രണമില്ലാത്ത അളവില്‍ കൊടുത്തതാണ് മരണകാരണമെന്നു
പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പ്രോപ്പഫോള്‍ നല്കിയ മുറെ
മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു വിചാരണ നേരിടുകയാണ്.