തിരുവനന്തപുരം: മലയാള ചലചിത്ര ഇതിഹാസമായിരുന്ന
നടന് സത്യന്റെ സഹോദരനും സംവിധായകനും നിര്‍മാതാവുമായ എം.എം. നേശന്‍ (94)
നിര്യാതനായി. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ തിരുവനന്തപുരത്തെ സ്വകാര്യ
ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.
അവിവാഹിതനാണ്.
സത്യന് നായകനായി അഭിനയിച്ച ചെകുത്താന്‍കോട്ട എന്ന സിനിമയാണ് നേശന്‍ ആദ്യം
നിര്‍മിച്ചു സംവിധാനം ചെയ്ത സിനിമ. ഇതുള്‍പ്പെടെ നാലു സിനിമകള്‍ സംവിധാനം
ചെയ്തിട്ടുണ്ട്. ഏകദേശം 15 സിനിമകളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു.
സഹോദരന് ജേക്കബിന്റെ മകന് ജയകുമാറിനൊപ്പമായിരുന്നു നേശന്റെ താമസം.
സംസ്കാരം ഇന്നു രാവിലെ 11ന് തൃക്കണ്ണാപുരം ചെറുവിളാകത്തെ കുടുംബവീട്ടില്‍ .