Image

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും മരിച്ചു

Published on 28 December, 2024
വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും മരിച്ചു

വയനാട്: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ (78) മകൻ ജിജേഷ് (38) എന്നിവരാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

ചൊവ്വാഴ്ച വൈകിട്ടാണ് എൻ എം വിജയനെയും ജിജേഷിനെയും വിഷം അകത്തു ചെന്ന നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ​ഗുരുതരാവസ്ഥയിലായ ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകിട്ട് മരണം സംഭവിച്ചത്. നിരവധി വർഷം സുൽത്താൻ ബത്തേരിയിലെ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ.എം വിജയൻ വയനാട് ജില്ലയിലെ കോൺ​ഗ്രസ് നേതാക്കന്മാരിൽ പ്രമുഖനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക