Image

'പുഞ്ചിരി മാഞ്ഞ് പുഞ്ചിരിമട്ടം': ഇവിടെ എല്ലാം തുടച്ചു നീക്കപ്പെട്ട നിലയിൽ

Published on 01 August, 2024
'പുഞ്ചിരി മാഞ്ഞ് പുഞ്ചിരിമട്ടം':  ഇവിടെ എല്ലാം തുടച്ചു നീക്കപ്പെട്ട  നിലയിൽ

ദുരന്തം ഏൽപ്പിച്ച ആഘാതത്തിൽ പുഞ്ചിരി മാഞ്ഞ്  പുഞ്ചിരിമട്ടം.   ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം   തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് . ഇവിടെ എല്ലാം തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. വീടുകളോ കെട്ടിടങ്ങളോ വഴികളോ ഒന്നും കാണാനില്ല. ഭീതിപ്പെടുത്തുന്ന കാഴ്ചകളാണ് ഇവിടെ കാണാനുള്ളത്. എവിടെയും ചെളിക്കൂമ്പാരങ്ങളും പാറക്കല്ലുകളും മാത്രം.പ്രതീക്ഷയുടേതായി ഒന്നും ശേഷിക്കുന്നില്ല. 
 സൈന്യത്തിന്റെ നേതൃത്വത്തില്‍  തിരച്ചില്‍ നടക്കുന്ന ഇവിടെ  ഇതുവരെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല.കെട്ടിടങ്ങളൊന്നും അവശേഷിച്ചിട്ടില്ല. 

നേരത്തെ ഇവിടെ തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും മണ്ണിടിച്ചില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളെ ഉള്‍പ്പെടുത്തി തിരച്ചില്‍ പുനഃരാരംഭിച്ചിരിക്കുന്നത്. വലിയ പാറകളും ചെളിയും നിറഞ്ഞ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

പുഞ്ചിരിമട്ടത്തെ ലയങ്ങളില്‍ താമസിച്ചിരുന്ന അസം സ്വദേശികളെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇവിടേയ്‌ക്കെത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തിരച്ചില്‍ തുടരുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക