Image

നെയ്യാറ്റിന്‍കരയിലെ വിവാദ ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയത്; രാജന്‍ ഭൂമി കയ്യേറിയതെന്ന് റിപ്പോര്‍ട്ട്

Published on 06 January, 2021
നെയ്യാറ്റിന്‍കരയിലെ വിവാദ ഭൂമി  വസന്ത വിലകൊടുത്ത് വാങ്ങിയത്; രാജന്‍ ഭൂമി കയ്യേറിയതെന്ന് റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കരയിലെ വിവാദ ഭൂമി ആത്മഹത്യ ശ്രമത്തിനിടെ തീപൊള്ളലേറ്റ് മരിച്ച രാജന്‍ കയ്യേറിയതാണെന്ന് തഹസില്‍ദാര്‍. ഭൂമി പുറമ്ബോക്കാണെന്ന വാദം തെറ്റാണെന്നാണ് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.


ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയല്‍വാസി വസന്ത ഉന്നയിച്ചത്. 


പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്ബോള്‍ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച്‌ കളക്ടര്‍ നെയ്യാറ്റിന്‍കര തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടിയത്.


വസന്തയുടെ ഹര്‍ജിയില്‍ രാജന്‍ ഈ മാസം 22ന് കൈയ്യേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ വിധി. കൈയ്യേറ്റ ഭൂമിയില്‍ നിന്നും രാജനെ ഒഴിപ്പിക്കാനായി നെയ്യാറ്റിന്‍കര എസ്‌ഐയും കോടതിയിലെ ഉദ്യോഗസ്ഥരും എത്തിയപ്പോഴാണ് ആത്മഹത്യ ഭീഷണി ഉണ്ടായതും തീപൊള്ളലേറ്റതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക