Image

സ്വാതന്ത്ര്യ സമരസേനാനി പ്രൊഫ. കെ.വി. ഈശ്വരവാര്യര്‍ അന്തരിച്ചു

Published on 12 March, 2012
സ്വാതന്ത്ര്യ സമരസേനാനി പ്രൊഫ. കെ.വി. ഈശ്വരവാര്യര്‍ അന്തരിച്ചു
പാലക്കാട്: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനുമായ പ്രൊഫ. കെ.വി. ഈശ്വരവാര്യര്‍ (95) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒറ്റപ്പാലത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ചെറുപ്പകാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ഈശ്വരവാര്യര്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ബന്ധം വെടിയുകയായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 1951-ല്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. അയിത്തോച്ഛാടനം, ഹരിജനോദ്ധാരണം എന്നീ പ്രവര്‍ത്തനങ്ങളിലും അക്കാലത്ത് സജീവമായി പങ്കെടുത്തു.


കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കവിതകളും ജീവചരിത്രവുമടക്കം പത്തിലധികം പുസ്തകങ്ങള്‍ എഴുതി. ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ 75-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ ഈശ്വരവാര്യരെ ആദരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക