ഏറെയുദാരവുമേറ്റമുദാത്തവുമായൊരാ നന്മയെ
തീരെ ചെറിയ ചതിയാല്‍
മറച്ചതിന്‍
വിഷാദാനന്ദ സ്‌മൃതികളും
ഇത്തിരി പൂവിന്‍ സുഗന്ധവും
നേരിന്‍
ചിരിച്ചന്തവും
കോടിയുടുപ്പിന്റെ ചേലും
മധുരസ്വപ്‌നാലസ്യവും
പേറി;
വിശ്വമോഹന ഭംഗികളാകവേ
ഓരിതള്‍ പൂവിന്നുള്ളിലൊതുക്കി
അതിഗൂഢ
സുസ്‌മിതം ചൊടികളില്‍ ചാര്‍ത്തി
നില്‌ക്കുമാ തുമ്പ കുറുമ്പി തന്‍
വിവര്‍ണ്ണ
സ്വപ്‌നങ്ങളില്‍ നിറക്കാഴ്‌ചയുമേകി;
തളിരിന്‍ മിനുപ്പും
താരത്തിന്‍
തിളക്കവും
മാനത്തിന്‍
മൌനവും
മഴവില്ലിന്നഴകുമൊന്നു ചേര്‍ന്നൊഴുകുന്ന
പ്രേമോക്തിയായി.
ചില്ല
കാണാതെ പൂത്ത മരത്തിന്‍ ചുവട്ടിലുമേതോ
സ്‌നേഹാകുലമൊരു മൂകതയെന്‍
ഹൃത്തിനെ
നുള്ളിനോവിക്കവേ
ഓണമിങ്ങെത്തുമൊരു നിലാവുപോല്‍
പൊടുന്നനെ
തെളിഞ്ഞും.....മങ്ങിയും.