മൂന്നു കറുത്തമ്മമാരെ
കരുത്തമ്മമാരാക്കാന്
ഒരു വെളുത്തേടന്,
പെരുകുന്ന
കദനത്തെ
കാണികളില്‍
പരത്തി
ഗാഢതാവീര്യമകറ്റാന്
അനുഭവജ്ഞരുടെ
ആശ്വാസവചനം
പങ്കുവെക്കാന്‍
ഫെര്ഗുസനിലെ
മകന്റെ
ശവമടക്കിനു ശേഷം
ചാനലിലെ പ്രയിം
ടൈമില്‍
കണ്ണീരാലഭിമുഖം!
കമേഷ്യല്‍ ബ്രേക്കിന്റെ
വ്യാപരിപ്പില്ലാതെ
ദു:ഖം വിറ്റുകാശാക്കുന്ന
ടെലിവിഷന്‍ സ്ക്രീന്‍
ഉറക്കം കുറുക്കും
കാളരാത്രി!