ഒക്ലഹോമ സിറ്റി: ഒക്ലഹോമ സിറ്റി ആര്‍ച്ച്
ബിഷപ് പോള്‍ എസ് കോക് ലി ചിക്കാഗോ രൂപതയുടെ കീഴിലുള്ള ഒക്ലഹോമ സിറ്റിയിലെ
ഹോളി ഫാമിലി സിറോ മലബാര്‍ കാത്തലിക് മലയാളം ഇടവക സന്ദര്‍ശിച്ചു.
ബിഷപ് പോള്‍ എസ് കോക് ലിയും ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി ഫാ ഡേവിഡ്
ചെറയത്തും സംയുക്തമായി ദിവ്യബലിയര്‍പ്പിച്ചു. ബനഡിക്റ്റ് പതിനാലാമന്‍
മാര്പാപ്പായില് നിന്നും ഈ വര്‍ഷാദ്യം ഒക്ലഹോമ സിറ്റി ആര്‍ച്ച് ബിഷപ് ആയി
അവരോധിതനായ പോള്‍ എസ് കോക് ലി ഒക്ലഹോമ സിറ്റിയുടെ നാലാമത് ബിഷപ് ആണ്.
വിവേക് എസ് പയ്യപള്ളിയുടെ നേതൃത്വത്തില്‍ പാരിഷ് യുവജനങ്ങള്‍ തയാറാക്കിയ
ലഘു നാടകം ഇടവകാംഗങ്ങള്ക്കൊപ്പംആര്ച്ച് ബിഷപ്പ് ആസ്വദിച്ചു.
മാര്‍ത്തോമ്മാശ്ലീഹ ഇന്ത്യയില്‍ നടത്തിയ സുവിശേഷ വല്കരണവും ഇന്ത്യയില്‍
ക്രിസ്തു മതത്തിന്റെ ഉറവിടവും ഉത്ഭവവുമായിരുന്നു പ്രമേയം. തുടര്‍ന്ന്
ഇടവകാംഗങ്ങളുമായി ബിഷപ് കുശലാന്വേഷണം നടത്തി. ബ്രിട്ടനില്‍ ക്രിസ്തുമതം
വ്യാപിക്കുന്നതിനു മുന്നൂറു വര്‍ഷം മുന്‍പേ കേരളത്തില്‍ ക്രിസ്ത്യാനികള്‍
ഉണ്ടായിരുന്നതായി ഇടവകാംഗമായ ജോര്‍ജ് ജോസഫ് പറഞ്ഞു. ഭാരതക്രൈസ്തവ
പാരമ്പര്യം മനസിലാക്കാന്‍ സാധിച്ചതില്‍ ആര്‍ച്ച് ബിഷപ് സന്തുഷ്ടി
പ്രകടിപ്പിച്ചു.
ഫാ ഡേവിഡ് ചെറായത്ത് ഇടവകയുടെ പേരിലുള്ള സ്വാഗതവും ട്രസ്റ്റി ഫിലിപ്പ്
ആന്റണി നന്ദി പ്രകാശനവും നടത്തി. ബാബു മാത്യു ആര്‍ച്ച് ബിഷപിനെ
ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. സ്നേഹവിരുന്നോടെ ചടങ്ങുകള്‍
സമാപിച്ചു.