ഗൗതംമേനോന്‍ നിര്‍മ്മിച്ച് യുവസംവിധായകന് അഞ്ജന സംവിധാനം ചെയ്യുന്ന ചിത്രമാണ്
വെപ്പം. മലയാളിനടി നിത്യാമേനോന് നായികയാകുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആണ്
നായകന്. ഒരു കൊലപാതകത്തിലൂടെ ഉരുത്തിരിയുന്ന കഥയാണ് ഈ ചിത്രത്തിന്റേത്.
നാനിയുടെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചു. ആ ആഘാതത്തില്‍ അച്ഛന് ബാലാജി
മുഴുക്കുടിയനായി മാറി. പിന്നീട് അച്ഛന്റെ അനുജനാണ് നാനിയെ പഠിപ്പിച്ചത്. നാനി
ഇന്ന് എന്‍ജിനിയറാണ്. നാനിയുടെ സുഹൃത്താണ് വിഷ്ണു. നാനിയ്ക്ക് അയല്‍വാസിയും
കളിക്കൂട്ടുകാരിയുമായി രേവതിയോട് പ്രണയം തോന്നുന്നു.
വിഷ്ണുവിന്റെ
ഇടപെടല്‍ ഇരുവരേയും അടുപ്പിക്കുന്നു. എന്നാല്‍ നാനിയുടെ അച്ഛന് ഈ പ്രണയത്തെ
എതിര്‍ക്കുന്നു. അവരെ അകറ്റാനായി അയാള്‍ പല വഴികളും തേടുന്നു. ഇങ്ങനെയിരിക്കെ
നാനിയുടെ സുഹൃത്ത് വിഷ്ണു കൊല്ലപ്പെടുന്നു. ഈ കൊലപാതകം നാനിയുടെ അച്ഛന്റെ തലയില്‍
കെട്ടിവയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ അയാള്‍ ചെറുത്തുതോല്പിക്കുന്ന
കഥയാണ് വെപ്പത്തിലൂടെ പറയുന്നത്.
നാനിയായി കാര്‍ത്തിക്കും രേവതിയായി
നിത്യാമേനോനും വിഷ്ണുവായി കാര്ത്തിക്കുമാറും അഭിനയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല