അഴിയിട്ട ജാലക പഴുതി
ലൂടൊഴുകിയെത്തുന്നു
നേര്‍ത്ത ചന്ദ്രികാ
സുസ്‌മിതം
സ്‌നേഹ സ്‌പന്ദത്താല്‍ തരളമായ്
മിഴികൂമ്പി നില്‌പൂ
ഞാനും
എന്തിനെന്നറിവീലെന്‍ ഹൃത്തില്‍
സ്‌നേഹസുമങ്ങള്‍ വിരിയുന്നു
ആരും
കാണാത്ത വിണ്ണിന്‍
കൊഞ്ചുന്ന മോഹങ്ങള്‍ പോലെ
അങ്ങകലെ നിന്നൊരു
ഗാനം
പൂക്കുന്ന മേഘം പോലെ
ചിരിച്ചു മദിച്ചങ്ങനെ
ഓടിയണയുകയായി
കാത്തിരിപ്പായി ഞാനെന്‍
കരളിലൊരു സ്‌നേഹ മഴയായതു
പെയ്‌തി
റങ്ങുവാന്‍
നിറഞ്ഞലിയുവാനാ
സ്‌നേഹതീര്‍ത്ഥ ത്തില്‍.
ബിന്ദു ടിജി