-->

us

എന്‍.ബി.എ. സെന്ററില്‍ നടന്നു വന്ന മണ്ഡലകാല ഭജന അവസാനിച്ചു

ജയപ്രകാശ് നായര്‍

Published

on

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വൃശ്ചികം ഒന്നു മുതല്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പത് മണി വരെ നടന്നു വന്നിരുന്ന മണ്ഡലകാല ഭജന ജനുവരി 11 ശനിയാഴ്ച വളരെയധികം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ പര്യവസാനിച്ചു. സുധാകരന്‍ പിള്ള പടുത്തുയര്‍ത്തിയ ക്ഷേത്രനടയില്‍  ഫ്‌ലഷിങ്ങ് ക്ഷേത്രത്തില്‍ നിന്നും എത്തിച്ചേര്‍ന്ന പൂജാരിയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ഈയ്യിടെ നാട്ടില്‍ വച്ച് നിര്യാതനായ എന്‍.ബി.എ അംഗവും മുന്‍ യു.എന്‍. ഉദ്യോഗസ്ഥനുമായ രാമചന്ദ്രക്കുറുപ്പിന്റെ ആത്മശാന്തിക്കുവേണ്ടി അര മണിക്കൂര്‍ നേരം രാമായണ പാരായണം നടത്തുകയുണ്ടായി.   
 
ഈ വര്‍ഷം ഇത്രയും വിജയകരമായി മണ്ഡലകാല ഭജന നടത്തുവാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് പ്രസിഡന്റ് ശ്രീമതി വനജ നായര്‍ അറിയിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം കൊണ്ടു  മാത്രമാണെന്ന് ജനറല്‍ സെക്രട്ടറി കലാ സതീഷ് അറിയിച്ചു. മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി രുഗ്മിണി ബാലകൃഷ്ണന്‍ നായരുടെ കൂടെ അധ്യാപകരായി കുന്നപ്പള്ളില്‍ രാജഗോപാല്‍, ബാലകൃഷ്ണന്‍ നായര്‍, പ്രഭാകരന്‍ നായര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഇത്രയുമധികം കുട്ടികളെ ഭജനയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത്.   

ട്രഷറര്‍ രഘുവരന്‍ നായരും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം നാരായണന്‍ നായരും കൂടിയാണ് പൂജ സ്‌പോണ്‌സര്‍ ചെയ്തത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ടി.പി വധക്കേസ്; രാഷ്ട്രീയ ഒത്തുകളിയുടെ ബാക്കിപത്രം -ജയമോഹനന്‍ എം

ഈപ്പന്‍ മാത്യുവിന്‌ കമ്യൂണിറ്റി സര്‍വീസ്‌ അവര്‍ഡ്‌

ഫിലാഡല്‍ഫിയായില്‍ ആഗോളപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച്‌ 8 ശനിയാഴ്‌ച്ച ആചരിക്കുന്നു

പ്രകൃതിയുടെ നിഴലുകള്‍ തേടി -1 (ജോര്‍ജ്‌ തുമ്പയില്‍)

പ്രമുഖ ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ക്ളോഡിയോ അബാഡോ അന്തരിച്ചു

ടൈറ്റാനികിലെ ‘അവസാന നിഗൂഢത’യും ചുരുളഴിഞ്ഞു

ഭാഷയുടെ ചൈതന്യവും ശക്തിയുമായി ഒരു തമിഴ് സാഹിത്യകാരന്‍ (അഭിമുഖം: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

നയാഗ്രയുടെ മനോഹാരിതയില്‍ മാര്‍ത്തോമ്മാ ദേശീയ യുവജന കോണ്‍ഫറന്‍സ്

ദുരൂഹതകള്‍ ബാക്കിവെച്ച് സുനന്ദ പുഷ്‌കര്‍..

സുനന്ദ തരൂരിന്റെ മരണം: അസ്വഭാവികയില്ലെന്ന്‌ പോലീസ്‌, സബ്‌ ഡിവിഷണല്‍ മജസ്‌ട്രേറ്റ്‌ അന്വേഷിക്കും

പ്രകൃതിയുടെ നിഴലുകള്‍ തേടി (ജോര്‍ജ്‌ തുമ്പയില്‍ എഴുതുന്നു)

അഴിമതിരഹിത ഭരണം വരണം (ചാരുംമൂട്‌ ജോസ്‌)

എന്‍എസ്എ പ്രതിദിനം ചോര്‍ത്തുന്നത് 200 മില്യണ്‍ സന്ദേശങ്ങള്‍

മാധ്യമങ്ങള്‍ പൊതുനന്മ ലക്ഷ്യമാക്കി സ്വയം നിയന്ത്രിക്കണം: മാര്‍ പവ്വത്തില്‍

`ശ്രേഷ്‌ഠഭാഷാ' ചര്‍ച്ചകള്‍ ലാനാസമ്മേളനത്തില്‍ (ജോണ്‍മാത്യു)

പ്രവാസികളുടെ ഓണ്‍ലൈന്‍ വോട്ടിംഗ്; രാജീവ് ജോസഫിനോട് ഈ ചതി ചെയ്യരുതായിരുന്നു.

മറഞ്ഞിട്ടും മായാതെ മനസ്സില്‍ -മീട്ടു റഹ്മത്ത് കലാം

ദേവയാനി ഒളിച്ചോടി, നയതന്ത്രങ്ങള്‍ക്ക് മാന്ത്രികപ്പൂട്ട്!

നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം

മുട്ടത്ത് വര്‍ക്കിയുടെ മകന്‍ മാത്യൂ മുട്ടത്ത് ന്യൂയോര്‍ക്കില്‍ നിര്യാതനായി

റോയി ജേക്കബും അലക്‌സ്‌ ജോണും ഫോമ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാര്‍

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം ആഘോഷിക്കുന്നു

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വാനിയ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ ജനുവരി 25-ന്‌

ക്രിസ്റ്റിയാനോയും മെസ്സിയും പരസ്‌പരം വോട്ട് ചെയ്തില്ല

ഇന്ത്യയില്‍നിന്ന് മോഷണംപോയ അപൂര്‍വ്വ കല്‍പ്രതിമകള്‍ യു.എസ് തിരികെ നല്കി

മഞ്‌ജുഷയ്‌ക്കൊരു കൃഷ്‌ണവേണി: ഉത്സവ നാളുകളില്‍ ഉണരുന്ന മധുരസ്വപ്‌നങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

12 വയസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ഫ്‌ളൂ വ്യാപകമാകുന്നു; ഡാളസ് കൗണ്ടിയില്‍ മരണം 26 കവിഞ്ഞു

ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ പുരാതന ശില്‍പങ്ങള്‍ യുഎസ് തിരിച്ചു നല്‍കി

അന്വേഷണവുമായി സഹകരിക്കുമെന്ന് ക്രിസ് ക്രിസ്റ്റി

View More