ആളുകള്‍ കണ്ടാലൊന്നുനോക്കുന്ന
നായയായിരുന്നെങ്കില്‍
ഞാന്‍
മൃഷ്‌ടാന്നംഭുജിച്ചുത്സാഹത്തോടെ
ഉമ്മറപ്പടിവാതിലില്‍
വാലുമാട്ടി
കിടന്നിടും കാവല്‍-
പ്പട്ടിയായിരുന്നെങ്കില്‍ ഞാന്‍!
കണ്ണില്‍
കാണുന്നതൊക്കെയുംനോക്കി
ഒച്ച വച്ച് കുരയ്‌ക്കുവാന്‍
പട്ടിയാണേലും
പട്ടിക്കുണ്ടനുവാദവും കൂടെ കൂട്ടരും
മര്‍ത്ത്യനായ ഞാന്‍
ചുറ്റുപാടുകള്‍
പൂട്ടിയതുടല്‍പൊട്ടിക്കാന്‍
ഓര്‍ത്തുപോകുകില്‍
ഭ്രാന്തനായെന്നെ
മുദ്ര കുത്തുന്നുനാട്ടുകാര്‍.
മിന്നും മാലയുമില്ലാതെ
കന്നിമാസത്തി-
ലോരോ നാളിലും
ഭാര്യമാരൊത്ത്
ഊരുചുറ്റുന്ന
നായയെത്രയോഭാഗ്യവാന്‍
ഒന്നു മോങ്ങുവാന്‍ തക്കം
നോക്കിയാ-
കല്‍പ്പക
വൃക്ഷച്‌ഛായയില്‍
തൂങ്ങിനില്‍ക്കുന്നനായയെനോക്കി
തേങ്ങവീഴുത്തുന്നു
ആളുകള്‍
തേങ്ങവീണീട്ടും ദണ്ഡമേല്‍ക്കാതെ
മോങ്ങിയും
തലയാട്ടിയും
ചുറ്റുവട്ടത്തെദിവ്യനാകുമാ
നായയായിരുന്നെങ്കില്‍ഞാന്‍
!
ഗുണപാഠം: പൊതിക്കാത്തതേങ്ങകൊണ്ട് നായയെ എറിയരുത് !