ഹൂസ്റ്റണ്‍ : പിതൃദിനത്തോടനുബന്ധിച്ച് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു.
പിതൃദിനമായ ജൂണ്‍ 16ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടന്ന തിരുവചന
പ്രഘോഷണത്തില്‍, അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടങ്ങളായ
പിതാക്കന്മാരില് നിന്നും നമുക്കു ലഭിച്ചിട്ടുള്ള കൈത്തിരികള്‍
തലമുഖകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്നും മൂല്യങ്ങള്‍
നഷ്ടപ്പെടുത്താതെ അര്‍പ്പണബോധത്തോടെ അത് കാത്തുപരിരഷിപ്പ് കുഞ്ഞുങ്ങള്‍ക്ക്
പകര്‍ന്നു നല്‍കണണെന്നും വികാരി റവ. കൊച്ചുകോശി ഏബ്രഹാം ഉദ്ബോധിപ്പിച്ചു.
കുടുംബങ്ങളെ ദേവാലയങ്ങളായി മാറ്റുന്ന പ്രക്രിയയില്‍ കുടുംബനാഥനായ
പിതാവിന്റെ കടമകള്‍ വളരെ വലുതാണ്. ദൈവം പിതാക്കന്മാരെ അതിന്
ശക്തീകരിക്കട്ടെയെന്ന് പ്രാര്‍ത്ഥിയ്ക്കുന്നുവെന്ന് പിതൃദിനാശംസകള്‍
നേര്‍ന്നുകൊണ്ട് അച്ചന് പറഞ്ഞു.
യൂത്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ എല്ലാ പിതാക്കന്മാര്ക്കും ഉപഹാരങ്ങള്‍ നല്കി.
ആരാധനയ്ക്കുശേഷം ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളോടൊപ്പം വികാരി അച്ചന് ഫാദേഴ്സ് ഡേ കേക്ക് മുറിച്ചു.
ആരാധനയില്‍ പങ്കെടുത്ത എല്ലാവര്ക്കും ജോണ്‍ ചാക്കോ(ജോസ് കോട്ടയം)
കണ്‍വീനറായ ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്കിയ ലഘുഭക്ഷണം കേരളീയ
വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി