Image

നിതാഖാത് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

Published on 21 May, 2013
നിതാഖാത് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു
റിയാദ് : നിതാഖാത് നിയമത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്നവര്‍ക്കായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ ആരംഭിച്ചു. റിയാദിലെ എംബസി ഓഫിസില്‍ ലഭിച്ച 12000 അപേക്ഷകള്‍ക്കും കിഴക്കന്‍ പ്രവിശ്യയില്‍ ലഭിച്ച 3000 അപേക്ഷകള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഇസി വിതരണം ചെയ്യുക. അറുപതിനായിരത്തോളം പേരാണ് ഇതുവരെ ഇസി അപേക്ഷ നല്‍കിയിട്ടുള്ളത്. സൗദി സര്‍ക്കാര്‍ അനുവദിച്ച ഇളവു കാലാവധി ജൂലൈ മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ എംബസിയിലും കോണ്‍സുലേറ്റിലും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതു തുടരുകയാണ്. 

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമാണെന്നും അത് ഉപയോഗിച്ചു മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനാകില്ലെന്നും എംബസി മുന്നറിയിപ്പു നല്‍കി. 2010ലോ 2011ലോ ഇസി ലഭിച്ചെങ്കിലും സൗദി വിടാത്തവര്‍ക്ക് ഇപ്പോള്‍ അതു നേരിട്ട് ഉപയോഗപ്പെടുത്തി രാജ്യം വിടാനാകില്ല. അതേസമയം, പഴയ സര്‍ട്ടിഫിക്കറ്റ് എംബസിയിലോ കോണ്‍സുലേറ്റിലോ ഹാജരാക്കി പുതുക്കി വാങ്ങിയാല്‍ മാത്രമേ യാത്ര ചെയ്യാനാകൂ. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു മാസം മാത്രമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണു പുതിയ സൗകര്യം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക