ദോഹ: ദോഹയില്‍ സംസ്‌കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ 35 പേര്‍ പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച് നടന്ന കുക്കറി ഷോയില്‍ ഷെഫ് ജോയ്‌മോന്‍ വര്‍ഗീസ് ക്ലാസ് നയിച്ചു.
വാശിയേറിയ മത്സരത്തില്‍ രഫ്‌ന രാജേഷ് , റംല മൊയ്തീന്‍, ഷാജിത ഷംസുദ്ദീന്‍, രമണി പ്രമോദ്, സുബൈദ കരീം, ഷാജിത ബഷീര്‍, ആമിന കുഞ്ഞിമരയ്ക്കാര്‍, മോളി ജെയിംസ് എന്നിവര്‍ വിജയികളായി. വിജയികള്‍ക്കുള്ള സമ്മാനവും സംസ്‌കൃതി ഉപഹാരവും ബിന്ദു പ്രദീപ് വിതരണം ചെയ്തു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജുറി ചെയര്‍മാന്‍ റോയ് മാത്യു നിര്‍വഹിച്ചു. വനിതാവേദി പ്രസിഡന്റ് പ്രഭ മധുസുദനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സഖി ജലീല്‍, ബിന്ദു പ്രദീപ്, ജനറല്‍ സെക്രട്ടറി നിഷ ആനന്ദന്‍, സബീന സലാം എന്നിവര്‍ പ്രസംഗിച്ചു.