അബുദാബി : അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ -ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ മാനേജിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു.
ടി.എ. അബ്ദുള്‍ സമദ് (പ്രസിഡന്റ്, മലയാള മനോരമ), ആഗിന്‍ കീപ്പുറം (വൈസ് പ്രസിഡന്റ്, അമൃത ന്യൂസ്), അനില്‍ സി. ഇടിക്കുള ( ജനറല്‍ സെക്രട്ടറി, ദീപിക), പി. എം. അബ്ദുല്‍ റഹ്മാന്‍ (പ്രസ് സെക്രട്ടറി, ജയ് ഹിന്ദ് ന്യൂസ്), സിബി കടവില്‍ (ജോയിന്റ് സെക്രട്ടറി, ഏഷ്യാനെറ്റ് ന്യൂസ്), ഇ. പി. ഷഫീഖ് (ട്രഷറര്‍, ഗള്‍ഫ് മാധ്യമം) എന്നിവരെയും എക്‌സിക്യുട്ടീവ് അംഗങ്ങളായി ടി. പി. ഗംഗാധരന്‍, ഹഫ്‌സല്‍ അഹമ്മദ്, ജോണി ഫൈന്‍ആര്‍ട്‌സ്, മനു കല്ലറ, മുനീര്‍ പാണ്ട്യാല, മീര ഗംഗാധരന്‍, റസാഖ് ഒരുമനയൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് ടി.പി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.