ന്യൂയോര്‍ക്ക് : ഇന്‍ഡ്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് സംഘടിപ്പിച്ച നേഴ്സസ്
ദിന ആഘോഷം ന്യൂയോര്‍ക്കിലെ റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു.
ഏലിയാമ്മ
അപ്പുകുട്ടന്റെ സ്വാഗത പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. പരിപാടികളുടെ ഉല്‍ഘാടനം
വെസ്റ്റ് ചെസ്ററര്‍ കൗണ്ടി എക്സിക്യൂട്ടീവ് റോബോര്‍ട്ട് , ആസ്ട്രിലായുട സീനിയര്‍ അഡൈ്വസര്‍ ജോര്‍ജ് ഓറോസ് എന്നിവര്‍ തിരികൊളുത്തി നിര്‍വ്വഹിച്ചു.
നേഴ്സസ്
അസോസിയേഷന് ന്യൂയോര്‍ക്ക് പ്രസിഡന്റ് ഉഷാ ജോര്‍ജ്ജ്, സെക്രട്ടറി ഷെര്‍ലി
അലക്സാണ്ടര്‍, ഏലിയാമ്മ മാത്യൂ, സാറാമ്മ തോമസ് ഇവര്‍ നേതൃത്വം നല്കി.
മുന്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലില്ലി തോമസ്, ജിന്‍സി ജോസഫ്, സോളിമോള്‍ കുരുവിള എന്നിവര്‍ ക്ലാസുകള്‍ എടുത്തു. നാഷണല്‍ നേഴ്സസ് അസോസിയേഷന് നടത്തുന്ന റിമി റ്റോമി ഷോയുടെ കിക്ക്
ഓഫും ടിക്കറ്റ് വില്പനയും ഇതോടനുബന്ധിച്ച് നടന്നു. മെറ്റ്ലൈഫ് പ്രതിനിധി ജോര്‍ജ്ജ് ജോസഫ്
നല്കിയ ചെക്ക് അദ്ദേഹത്തിനു വേണ്ടി ആനിപോള്‍ നാഷണല്‍ നേഴ്സസ് പ്രസിഡന്റ്
വിമലാ ജോര്‍ജിന് നല്കി.
റിമി റ്റോമി ഷോയുടെ ടിക്കറ്റ് വില്പനയിലും ഷോ
നടത്തിപ്പിലും ന്യൂയോര്‍ക്ക് നേഴ്സസ് അസോസിയേഷന് നല്കുന്ന സഹകരണത്തിന്
വിമലാ ജോര്‍ജ് അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.
വിവിധ കലാ പരിപാടികള്‍ക്ക്
പുറമെ ഏലിയാമ്മ അപ്പുകുട്ടന്റെ നേതൃത്വത്തിലുള്ള സ്കിറ്റ് പരിപാടികള്‍ക്ക്
മിഴിവ് നല്കി. വെസ്റ്റ് ചെസ്റ്റര്‍, യോങ്കേഴ്സ് മലയാളി അസോസിയേഷന് പ്രസിഡന്റമാരായ ജോയി ഇട്ടന്‍, തോമസ്
കൂവല്ലൂര്‍ എന്നിവര്‍ ആശംസകല് അര്‍പ്പിച്ചു. നേഴ്സസ് ഡേ സെലിബ്രേഷന്റെ പരിപാടികളുടെ
എംസിമാര്‍ ജൂഡി ജോണും, ഉജ്വല മോസസുമായിരുന്ന.