Image

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ മെഗാഷോ തോമസുകുട്ടി വിട്ടോടാ…

Published on 19 May, 2013
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ മെഗാഷോ തോമസുകുട്ടി വിട്ടോടാ…
ടെക്‌സാസ്: ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ സെന്ററിന്റെ ധനശേഖരണാര്‍ത്ഥം 2013 ആഗസ്റ്റ് 25-#ാ#ം തീയ്യതി 5.30ന് ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ വെച്ച് സിനിമാനടന്മാരായ മുകേഷ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ നയിക്കുന്ന തോമസുകുട്ടി വിട്ടോടാ… ഹാസ്യ കലാപരിപാടി നടത്തുവാന്‍ തീരുമാനിച്ചു. സിനിമാരംഗത്തെ പല പ്രശസ്ത കലാകാരന്മാരും കലാകാരികളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു.

ഹാസ്യത്തിന്റെ മര്‍മ്മം അറിയുന്ന മുകേഷ്, ജഗദീഷ്, അശോകന്‍, മീരാനന്ദന്‍ എന്നിവരെ കൂടാതെ വോഡാഫോണ്‍ കോമഡി ഷോയിലെ പ്രശസ്ത കലാകാരന്മാര്‍, പാട്ടിന്റെ മായാജാലം തീര്‍ക്കാന്‍ വിധുപ്രതാപും സംഘവും, മനോഹരമായ നൃത്തച്ചുവടുമായി സിനിമാ രംഗത്തെ കലാകാരികള്‍, പ്രശസ്ത സിനിമാ സംവിധായകനായ ജി.എസ്. വിജയന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന ഈ കലാപരിപാടി മറക്കാനാവാത്ത ഒരു സന്ധ്യ നിങ്ങള്‍ക്ക് നല്‍കും. ഏവരെയും ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ വെച്ചു നടക്കുന്ന ഈ പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നു.

For ticket information contact:
Rev.saju Mathew (832)-660-4281
Reji Varghese-(281)-
650-9630,
Zachariakoshy-281-780-9764
Media convenior Jose k George

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ മെഗാഷോ തോമസുകുട്ടി വിട്ടോടാ…
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക