ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക
വികാരിയായി പ്രവര്‍ത്തിച്ച ശേഷം സ്ഥലംമാറിപ്പോകുന്ന റവ.ഫാ. ഡിലീഷ് ഏലിയാസിന്
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് സ്നേഹോഷ്മളമായ
യാത്രയയപ്പ് നല്കി.
വോക്കിഗണിലുള്ള സെന്റ് മേരീസ് ക്നാനായ യാക്കോബായ
പള്ളിയില്‍ വെച്ച് നടത്തപ്പെട്ട എക്യൂമെനിക്കല്‍ കൗണ്‍സില്‍
യോഗത്തോടനുബന്ധിച്ചാണ് യാത്രയയപ്പ് നടത്തിയത്. കൗണ്‍സില്‍ പ്രസിഡന്റ് റവ ഷാജി
തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റവ. ഫാ. നൈനാന് ജോര്‍ജ്, റവ.ഡോ.
മാത്യു ഇടിക്കുള, ഷെവ. ചെറിയാന് വേങ്കടത്ത് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
നല്ലൊരു സംഘാടകനും, മികച്ച പ്രാസംഗികനുമായ അച്ചന്റെ നേതൃത്വത്തില്‍ ഇടവക കൈവരിച്ച
നേട്ടങ്ങളെ എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.
ഷിക്കാഗോ എക്യൂമെനിക്കല്‍
കൗണ്‍സിലിന്റെ കൂട്ടായ്മയും പ്രവര്‍ത്തനരീതികളും തന്നെ വളരെ സ്വാധീനിച്ചുവെന്നും
സഭകള്‍ തമ്മിലുള്ള സൗഹൃദത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും ഉത്തമ മാതൃക
ഷിക്കാഗോയില്‍ താന്‍ അനുഭവിച്ചുവെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍
സൂചിപ്പിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും ഇടവകകളില്‍ നിന്നും തനിക്ക്
ലഭിച്ച സഹകരണത്തിന് ഡിലീഷ് അച്ചന് ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തി.
കൗണ്‍സിലിന്റെ സ്നേഹോപഹാരം റവ. ടി.എ. സാമുവേല്‍ ഡിലീഷ് അച്ചന് കൈമാറി.
റവ.ഫാ തോമസ് മേപ്പുറത്തിന്റെ ചുമതലയിലാണ് കൗണ്‍സില്‍ യോഗത്തിനുവേണ്ട സഹകരണങ്ങളും
സ്നേഹവിരുന്നും ക്രമീകരിച്ചത്.