Image

എസ്‌.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ്‌: ഫിലാഡല്‍ഫിയായില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 19 May, 2013
എസ്‌.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ്‌: ഫിലാഡല്‍ഫിയായില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌
ഫിലാഡല്‍ഫിയ: 2013 ജൂണ്‍ 28 മുതല്‍ 30 വരെ മിഷിഗണിലെ ഡിട്രോയിറ്റില്‍ നടക്കാന്‍പോകുന്ന എസ്‌.എം.സി.സി ത്രിദിന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ സീറോമലബാര്‍ പള്ളിയില്‍ എസ്‌.എം.സി.സി നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്ടറും, സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളി വികാരിയുമായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍ നിര്‍വഹിച്ചു.

മാതൃദിനമായ മെയ്‌ 12 ഞായറാഴ്‌ച്ച ദിവ്യബലിക്കുശേഷം നടന്ന ഹൃസ്വമായ ചടങ്ങില്‍ എസ്‌.എം.സി.സി നാഷണല്‍ പ്രസിഡന്റ്‌ സേവി മാത്യു, നാഷണല്‍ സെക്രട്ടറി സിറിയക്ക്‌ കുര്യന്‍, എസ്‌.എം.സി.സി ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌,സി. പി. എ., സെക്രട്ടറി ജോര്‍ജ്‌ പനക്കല്‍, ട്രഷറര്‍ ടോമി അഗസ്റ്റിന്‍, ട്രസ്റ്റിമാരായ വിന്‍സന്റ്‌ ഇമ്മാനുവല്‍, ബിജി ജോസഫ്‌, നാഷണല്‍ എസ്‌.എം.സി.സി സ്ഥാപക നേതാക്കളായ ഡോ. ജെയിംസ്‌ കുറിച്ചി, ജോര്‍ജ്‌ മാത്യു,സി. പി. എ; മുന്‍ ചാപ്‌റ്റര്‍ പ്രസിഡന്റുമാരായ മോഡി ജേക്കബ്‌, ജോസ്‌ മാളേയ്‌ക്കല്‍, കമ്മിറ്റിമെംബര്‍ ജോര്‍ജ്‌ ഓലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

കത്തോലിക്കാസഭ വിശ്വാസവര്‍ഷമായി ആചരിക്കുന്ന 2013 ല്‍ നടക്കുന്ന ഈ കുടുംബസംഗമവും, യുവപ്രൊഫഷണലുകളുടെ ഒത്തുചേരലും പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. വ്യത്യസ്‌തതൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്ന യുവജനങ്ങള്‍ക്ക്‌ ഒത്തുകൂടുന്നതിനും, തൊഴില്‍പരമായ ചര്‍ച്ചകള്‍ നടത്തുന്നതിനും, ഇന്‍ഫര്‍മേഷന്‍ ഷെയറിങ്ങിനും, നെറ്റ്‌ വര്‍ക്ക്‌ ചെയ്യുന്നതിനും പുറമെ തങ്ങള്‍ക്കുവേണ്ട ജീവിത പങ്കാളിയെ തെരയുന്നതിനുമുള്ള നല്ലൊരു അവസരമായിരിക്കും മൂന്നുദിവസം നീളുന്ന കോണ്‍ഫറന്‍സ്‌. സീറോമലബാര്‍ ലിറ്റര്‍ജി, സെമിനാറുകള്‍, യുവജനങ്ങള്‍ നയിക്കുന്ന ചര്‍ച്ചകള്‍, നേതൃത്വപരിശീലനക്ലാസുകള്‍, വനിതാസമ്മേളനം, ബഹുവിധ കലാപരിപാടികള്‍, ബാങ്ക്വറ്റ്‌, പ്രത്യേകം ക്രമീകരിക്കുന്ന ടൂറുകള്‍ എന്നിവ കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളായിരിക്കും. ചിക്കാഗൊ രൂപതാ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഉല്‍ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു 4 പേരടങ്ങുന്ന ഒരു ഫാമിലിക്ക്‌ താമസവും ഭക്ഷണവും ഉള്‍പ്പെടെ 750 ഡോളറും, രണ്ടുപേര്‍ക്ക്‌ 650 ഡോളറും, ഒരാള്‍ക്ക്‌ 450 ഡോളറും ആയിരിക്കും നിരക്കുകള്‍.

രജിസ്‌ട്രേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കോണ്‍ഫറന്‍സ്‌ ചെയര്‍മാന്‍ അരുണ്‍ വിനോദ്‌ ദാസ്‌: 248 895 4948 എസ്‌.എം.സി.സി നാഷണല്‍ പ്രസിഡന്റ്‌ സേവി മാത്യു: 954 295 6435 വെബ്‌സൈറ്റ്‌: www.smcc2013nationalfamilyconferencedetroit.com
എസ്‌.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ്‌: ഫിലാഡല്‍ഫിയായില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌
എസ്‌.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ്‌: ഫിലാഡല്‍ഫിയായില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌

എസ്‌.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ്‌: ഫിലാഡല്‍ഫിയായില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌

എസ്‌.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ്‌: ഫിലാഡല്‍ഫിയായില്‍ രജിസ്റ്റ്രേഷന്‍ കിക്ക്‌ ഓഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക